യസീദ് അബ്ദുള്ള വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും സിൽവർ മെഡലും നേടി
കോഴിക്കോട്:
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാംക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന യസീദ് അബ്ദുള്ളക്ക് കോഴിക്കോട് ജില്ലാതല ഗ്രൂപ്പ് വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡലും നേടി. അരക്കിണറിലേ ഒരു ട്രെയിനിങ് സെൻ്ററിൽ നിന്നാണ് വിദഗ്ധ പരിശീലനം ലഭിച്ചത്.
2022 ജൂൺ 12ന് കോഴിക്കോട് കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചായിരുന്നു മത്സരം നടന്നത്.
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകനായ സിടി ഇല്ല്യസിൻ്റെ ഉപദേശ നിർദ്ദേശങ്ങളും വിദ്യാർത്ഥിക്ക് ലഭിച്ചിരുന്നു