കോഴിക്കോട് കോർപ്പറേഷൻ നാൽപ്പത്തിയെട്ടാം ഡിവിഷനിലെ മുഴുവൻ അംഗൻവാടി കുട്ടികൾക്കും യൂണിഫോം വിതരണം ചെയ്തു.
ബേപ്പൂർ ഫാമിലി ടെക്സ്റ്റയിൽസും സൗഹൃദ കൂട്ടായ്മയായ എസ് ബ്രദേർസും ചേർന്ന് കോഴിക്കോട് കോർപ്പറേഷൻ നാൽപ്പത്തിയെട്ടാം ഡിവിഷനിലെ മുഴുവൻ അംഗൻവാടി കുട്ടികൾക്കുള്ള യൂണിഫോം വിതരണത്തിൻ്റെ ആദ്യഘട്ട ഉൽഘാടനം വാർഡ് കൗൺസിലർ ടി. രജനി നിർവഹിച്ചു.
മുൻവാർഡ് മെമ്പർ വി സലിം ,വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂർ യൂണിറ്റ് പ്രസിഡൻ്റ് പി.സുഭാഷ്, ജനറൽ സെക്രട്ടറി പി.ഹനീഫ, വികസന സമിതി ചെയർമാൻ പി.ഹുസൈൻ, സി പി ജംനാസ്, പി ഇല്യാസ്, പി മുഹമ്മദ് റസ്സൽ,.പിവി അഷറഫ്, എം അബ്ദുൽ നാസർ അബ്ദുല്ലത്തീഫ് പിവി നിയാസ് വിവിധ അംഗൻവാടി ടീച്ചേർസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.