കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവാട്ടുപറമ്പ് യൂണിറ്റ് പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി
പുവ്വാട്ടുപറമ്പ് അങ്ങാടിയുടെ ഇപ്പോഴുള്ള ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളടങ്ങിയ നിവേദനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുവ്വാട്ടുപറമ്പ് യൂണിറ്റ് ജനറൽ സെക്രട്ടറി റഷീദ്. ഇ . യുടെ സാന്നിദ്ധ്യത്തിൽ യൂണിറ്റ് പ്രസിഡണ്ട് എൻ.സിദ്ധീഖ് പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സുഹറാബിക്ക് നൽകി.
വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് , വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സുബിത തോട്ടാഞ്ചേരി, വ്യാപാരി വെൽഫെയർ ഫോറം പ്രസിഡണ്ട് പി.കോയ, K.V.V.E.S പൂവാട്ടു പറമ്പ് യൂണിറ്റ് വൈസ് പ്രസിഡണ്ടുമാരായ അബ്ദുൾ അസീസ്, അലി അഫ്സൽ, സെക്രട്ടറിമാരായ ഫിറോസ് ലയ, ഉമ്മർ പി.പി എന്നിവർ സന്നിഹിതരായിരുന്നു.