വിദ്യാരംഗം ക്ലബ്ബ്, വായന മാസാചരണത്തിന് തുടക്കം കുറിച്ചു.
കോഴിക്കോട് :
പുതിയറ ബി ഇ എം യു പി സ്കൂൾ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന മാസാചരണത്തിന് തുടക്കം കുറിച്ചു. യുവ സാഹിത്യകാരിയും അധ്യാപികയുമായ രേഷ്മ അക്ഷരി ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് പി എൽ അധ്യക്ഷത വഹിച്ചു. ഷാജു വർഗീസ് സ്വാഗത ഭാഷണം നടത്തി. വേദനാഥ് ഷെർലക് ഹോംസ് എന്ന പുസ്തകത്തിന്റെ റിവ്യൂ അവതരിപ്പിച്ചു. അനന്യ രഞ്ജിത് , അനാമിക എന്നിവർ ചേർന്ന് കുമാരനാശാന്റെ വീണപൂവിന്റെ നൃത്താവിഷ്കാരം അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാ സാഹിത്യ മത്സരങ്ങൾ നടന്നു. സൂസൺ ആഗ്നസ് , ബീന ജോസഫ് , ആൻസി ചീരൻ ,സിന്ധു യു.കെ, റീജ ജാനറ്റ്, സജ്ന സന്തോഷ്, അനിതാ റോസ് എന്നിവർ സംബന്ധിച്ചു.ആശ ചാൾസ് നന്ദി പറഞ്ഞു.
വായനാമാസാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ പരിപാടികൾ നടത്തും. കഥാവതരണം, അമ്മ വായന, പദപ്പയറ്റ്, അറബി ഗാനം, പോസ്റ്റർ, പ്ലക്കാർഡ്, ക്വിസ്സ് , വായനാ മരം, പത്ര വായന, ബുക്ക് റിവ്യൂ, വിവിധ ക്ലബ്ബ് ഉദ്ഘാടനം തുടങ്ങിയവ നടന്നു