Peruvayal News

Peruvayal News

ഊർക്കടവിൽ പണികഴിപ്പിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ഓഫിസ് ഉദ്ഘാടനത്തിനോടനുബന്ധിച്ചുള്ള പരിപാടികൾക്ക് തുടക്കം കുറിച്ചു

ഊർക്കടവിൽ  പണികഴിപ്പിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ഓഫിസ് ഉദ്ഘാടനത്തിനോടനുബന്ധിച്ചുള്ള പരിപാടികൾക്ക് തുടക്കം കുറിച്ചു
ഊർക്കടവ് ശാഖാ മുസ്‍ലിം ലീഗ് ഓഫിസ് ഉദ്ഘാടനം നാളെ ( ജൂലൈ 1 ന് )

മാവൂർ: 
ഊർക്കടവ് താഴ് വാരത്ത്  മുസ്‍ലിം ലീഗ് മാവൂർ പഞ്ചായത്ത് 17  വാർഡ് കമ്മിറ്റി പണികഴിപ്പിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ഓഫിസ് ഉദ്ഘാടനവും പൊതുസമ്മേളനവും ജൂലൈ ഒന്നിന് വൈകുന്നേരം ഏഴിന് ഊർക്കടവിൽ നടക്കുമെന്ന് ഭാരവാഹികൾ മാവൂർ പ്രസ് ഫോറത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഓഫിസ് ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. ചാലുമ്പാട്ടിൽ അഹമദ്കുട്ടി ഹാജി സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിക്കും. എം.എ റസാഖ് മാസ്റ്റർ, പി.​കെ. ഫിറോസ്, യു.സി. രാമൻ, മിസ്ഹബ് കീഴരിയൂർ, സി.​കെ.ഷാക്കിർ ആക്കോട്, ഒ.എം. നൗഷാദ്, എൻ.പി.അഹമദ്, മാങ്ങാട്ട് അബ്ദുൽ റസാഖ്, കെ. ആലിഹസൻ, വി.കെ. റസാഖ്, എം. ഇസ്മായിൽ മാസ്റ്റർ തുടങ്ങിയവർ പ​ങ്കെടുക്കും. ഓഫിസ് നിർമാണ കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ട് മണിമുതൽ വൈകുന്നേരം ആറുവരെ ഓഫിസ് സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകും. ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി വൃക്ക രോഗ നിർണയ ക്യാമ്പും കുടുംബസംഗമവും കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ചിരുന്നു.

 വാർത്തസ​മ്മേളനത്തിൽ നിർമാണ കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുറഹിമാൻ ഹാജി, കൺവീനർ ​കെ. ലത്തീഫ് മാസ്റ്റർ, ട്രഷറർ ടി. സലാം, ഗ്ലോബൽ കെ.എം.സി.സി പ്രതിനിധി എ.​കെ. ഷറഫുദ്ദീൻ, ഫൈസൽകായലം, ​കെ.മുഹമ്മദ് ഷമീം, പി.സി. അഷ്റഫ് എന്നിവർ പ​ങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live