കൊടിയത്തൂർ :
പി.ടി.എം.എച്ച്.എസ്, 2002 ബാച്ച് സഹപാഠികളുടെ മക്കളിൽ നിന്നും എസ്.എസ്.എൽ.സി - +2 ഉന്നത വിജയം നേടിയ 11 വിദ്യാർത്ഥികള ആദരിച്ചു.
ചുള്ളിക്കാപറബ് അജ് വ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രശസ്ത ടെലിഫിലിം സംവിധായകൻ സലാം കൊടിയത്തൂർ ഉദ്ഘാടനവും മൊമൻ്റോ വിതരണവും നിർവ്വഹിച്ചു.
ഫോസ പ്രസിഡന്റ് ഉബൈദിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഖത്തർ യു.എ.ഇ കോർഡിനേറ്റർമാരായ അബ്സാർ, ജൗഹർ കലങ്ങോട്ട്, ഭാരവാഹികളായ, സാദത്ത്, നിഷാന, സൗമ്യ, ലുഖ്മാൻ, നൗഷാദ് നൗഷി, മൻസൂർ, മൊയ്തു, സി.ടി സജജാദ്, മുബാറക് തുടങ്ങിയവർ സംസാരിച്ചു. നൗഷീർ സ്വാഗതവും ഫോസ സെക്രട്ടറി ഫസീല കാരക്കുറ്റി നന്ദിയും പറഞ്ഞു.