മാധ്യമ പ്രവർത്തകന് ഭീഷണി:
ഒമാക് പ്രതിഷേധിച്ചു.
ലഹരി മാഫിയാ സംഘത്തിന്റെ അക്രമം സംബന്ധിച്ച വാർത്ത നൽകിയതിതിനെ തുടർന്ന് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ - ഒമാക് അംഗവും ജനശബ്ദം, കുന്ദമംഗലം ന്യൂസ്
ചീഫ് എഡിറ്ററുമായ എം സിബഗത്തുള്ളക്ക്
നേരെ ലഹരിമാഫിയാ സംഘം ഭീഷണി
മുഴക്കിയ സംഭവത്തിൽ ഒമാക്
കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഭാവി തലമുറയെ ഉൾപ്പടെ ദോഷകരമായി ബാധിക്കുന്ന, സമൂഹത്തെ പിടിമുറുക്കിയിരിക്കുന്ന മാഫിയ സംഘങ്ങളെ നിലക്കുനിർത്താൻ നിയമപാലകർക്ക് കഴിയേണ്ടതുണ്ട് എന്ന് യോഗം വിലയിരുത്തി.
സത്യസന്ധമായ വാർത്തകൾ നൽകുന്ന മാധ്യമ പ്രവർത്തകർക്ക് നേരെ നടക്കുന്ന ഇത്തരം കയ്യേറ്റങ്ങൾക്ക് നേരെ നിയമ നടപടികൾക്ക് എല്ലാ സഹായവുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് റഊഫ് കെ പി, സെക്രട്ടറി ഹബീബി, ട്രഷറർ ജോർജ്ജ് ഫിലിപ്പ്, മജീദ് താമരശ്ശേരി, അനസ് പി.കെ, അബീഷ് പി.എസ്, ഗോകുൽ ചമൽ, ഷമ്മാസ് കത്തറമ്മൽ, റമീൽ മാവൂർ, അജിത്ത് ബാലുശേരി തുടങ്ങിയവർ സംസാരിച്ചു