Peruvayal News

Peruvayal News

കോഴിക്കോട്, വയനാട് ജില്ല എ.ടി.സി.സെക്രട്ടറിമാരുടെ യോഗം കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപഡയരക്ടർ സി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു

അറബി ഭാഷാ പഠനം ആരംഭിക്കണമെന്ന് 
കോഴിക്കോട് - വയനാട് ജില്ലാ അറബിക് അധ്യാപക അക്കാദമിക് കോംപ്ലക്സ് സെക്രട്ടറിമാരുടെ യോഗം ആവശ്യപെട്ടു.
കോഴിക്കോട്: 
അറബി ഭാഷ പഠിക്കാൻ തൽപരരായ 10 വിദ്യാർത്ഥികൾ ഒന്നാം തരത്തിലും , 12 പേർ അഞ്ചാം തരത്തിലും , 10 പേർ 8-ാം തരത്തിലും ഉണ്ടെങ്കിൽ അത്തരം വിദ്യാലയങ്ങളിൽ അറബിക് ഭാഷാ പഠനം ആരംഭിക്കണമെന്ന് കോഴിക്കോട് - വയനാട് ജില്ലാ അറബിക് അധ്യാപക അക്കാദമിക് കോംപ്ലക്സ് സെക്രട്ടറിമാരുടെ യോഗം ആവശ്യപെട്ടു.

1912 മുതൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന അറബിക്ക് ഭാഷ മാനവരാശിക്ക് തുല്യതയില്ലാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. ഗണിത ശാസ്ത്രം,, ഗോളശാസ്ത്രം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, ചരിത്രം എന്നീ മേഖലകളിലെ പ്രധാന നേട്ടങ്ങൾ അറബിക്ക് ഭാഷയുടെ സംഭാവനകളാണ്. കേരളീയരായ നമ്മൾ ദിനംപ്രതി നൂറിലധികം അറബിക്ക് പദങ്ങൾ മലയാള ഭാഷയിൽ ഉപയോഗിക്കുന്നത് ആ ഭാഷ നമ്മിലുണ്ടാക്കിയ സ്വാധീനമാണ് വിളിച്ചറിയിക്കുന്നത്. ഈ ഭാഷയെ സ്നേഹിക്കാനും , പഠിക്കാനും പാശ്ചാത്യ രാജ്യങ്ങൾ പോലും മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നതായി യോഗം വിലയിരുത്തി.

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ സി.മനോജ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടർ കെ.എ.മുജീബുള്ള അധ്യക്ഷത വഹിച്ചു. അറബിക് അധ്യാപക അക്കാദമിക് കോംപ്ലക്സ് കോഴിക്കോട് റവന്യൂ ജില്ല സെക്രട്ടറി ഉമ്മർ ചെറുപ്പ റിപ്പോർട്ട് അവതരിപ്പിച്ചു. മുസ്ലിം വനിതാ ഇൻസ്പെക്ടർ എൻ.സുലൈഖ, കെ.എ.എം.എ സംസ്ഥാന ട്രഷറർ പി.പി.ഫിറോസ്, കെ.എ.ടി.എഫ് വയനാട് ജില്ല പ്രസിഡണ്ട് ഇ.കെ.മുഹമ്മദ് ശരീഫ്  ആശംസാ പ്രസംഗം നടത്തി.
എ.അബ്ദുറഹീം,മുനീർ പേരാമ്പ്ര, പി.സി.അഷ്റഫ്, കെ.കെ.മൻസൂർ,എൻ.ജാഫർ, കെ.കെ.റിയാസ്,കെ.കെ.ഷുക്കൂർ, സി.എ.കരീം, ടി.കെ.അബ്ദുൽ അസീസ്, അബ്ദു റാസിഖ് പുവ്വാട്ട്, അഷ്റഫ് വടകര, ഒ.പി.അബ്ദുൽ ജലീൽ, അബ്ദു റഊഫ്, ടി.ബഷീർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. അബ്ദുൽ റഷീദ് അൽ ഖാസിമി സ്വാഗതവും കെ.വി.അബ്ദുൽ ജൈസൽ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live