കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചാം തീയ്യതി ശനിയാഴ്ച പന്തിരങ്കാവ് എ യു പി സ്കൂളിൽ വെച്ച് രാവിലെ ഒൻപത് മണി മുതൽ നാല് മണിവരെ ആരോഗ്യ മേള നടക്കും.
രാവിലെ ഒൻപത് മണിക്ക് കുന്നമംഗലം എം എൽ എ അഡ്വ.പി ടി എ റഹിം ഉദ്ഘാടനം ചെയ്യും എം കെ രാഘവൻ എം പി ജില്ലാ മെഡിക്കൽ ഓഫീസർ ഉമ്മർ ഫാറുക് എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ കോഴിക്കോട് ബ്ലോക്ക് പ്രസിഡന്റ് സാജിത പൂക്കാടൻ അദ്ധ്യക്ഷത വഹിക്കും.
ആരോഗ്യ മേളയിൽ ഗൈനക്കോളജിസ്റ്റ് ശിശുരോഗ വിദഗ്ദർ ഇ എൻ ടി ദന്തരോഗ വിദഗ്ദൻ ഡർമറ്റോളജിസ്റ്റ് കാഴ്ച പരിശോധന എച്ച് ഐ വി പരിശോധന ജീവിത ശൈലി രോഗ നിർണ്ണയം കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി സേവനങ്ങൾ എന്നിവ ലഭിക്കും
വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പ്രദർശന സ്റ്റാളുകളും സെമിനാറുകളും ആരോഗ്യ മേളയിൽ ഒരുക്കിയിട്ടുണ്ട്.