കട്ടാങ്ങൽ ഫുഡിസ് റെസ്റ്റോറന്റിലെ ആക്രമണം : വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു.
കട്ടാങ്ങൽ :
ഫുഡിസ് റെസ്റ്റോറന്റിൽ ആക്രമണവും ജീവനക്കാരനു നേരെ വധ ശ്രമവും നടത്തിയ ഗുണ്ടാ സംഘങ്ങളുടെ നീച പ്രവൃത്തിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു.
യോഗത്തിൽ ജില്ലാസെക്രട്ടറി അഷ്‌റഫ് മൂത്തേടം, കുന്നമംഗലം നിയോജകമണ്ഡലം ജനറൽ സെക്രെട്ടറി നാസർ മാവൂരാൻ, കുന്നമംഗലം യൂണിറ്റ് പ്രസിഡന്റ് ബാബുമോൻ, കട്ടാങ്ങൽ യൂണിറ്റു പ്രസിഡണ്ട് മുനീർ, ജനറൽ സെക്രെട്ടറി പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു