വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പ്രവർത്തി ഉദ്ഘാടനം നടത്തി.
കൊയിലാണ്ടി -
എടവണ്ണ സ്റ്റേറ്റ് ഹൈവേയിൽ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓടതെരുവ് മാടാമ്പുറത്താണ് വിശ്രമ കേന്ദ്രം സ്ഥാപിക്കുന്നത്. പൊതു ശുചി മുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളു അടങ്ങുന്നതാണ് ടേക്ക് എ ബ്രേക്ക് .
സ്ത്രീകൾക്കും കുട്ടികളുമുൾപ്പെടെ ,തീർഥാടകർ , മറ്റെല്ലാവർക്കും ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിലുള്ള ശുചി മുറികളും കോഫി ഷോപ്പുകളും എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ആധുനിക സംവിധാനത്തോടു കൂടിയാണ് നിർമ്മിക്കുന്നത് .ഹരിത കേരള മിഷന്റെയും , ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത് .4219000 രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ആമിന എടത്തിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ശാന്ത ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ജിജിത സുരേഷ് , ബ്ലോക്ക് മെമ്പർ സൗദ ടീച്ചർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജംഷിദ് ഒളകര,കെ ശിവദാസൻ, ഷാഹിന ടീച്ചർ, അഷ്റഫ് തച്ചാറമ്പത്ത്, സുനിത രാജൻ, റുഖിയ്യ റഹീം, സെക്രട്ടറി സൈനുദ്ദീൻ, എം.ടി അഷ്റഫ്, വി എൻ ജംനാസ്, കെ കോയ, പി.കെ ശംസുദ്ദീൻ, ജോസ് പാലിയത്ത്, ശുചിത്വ മിഷൻ കോർഡിനേറ്റർമാരായ രാജേഷ്, റാഷിദ് എന്നിവർ സംസാരിച്ചു.