ടീച്ചേഴ്സ് മൂവ്മെന്റ് - അസെറ്റ് സംസ്ഥാന നേതാക്കൾക്ക് കെ എസ് ടി എം കോഴിക്കോട് ജില്ല കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ ചടങ്ങ് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് :
കേരളത്തിലെ അധ്യാപക സംഘടന ചരിത്രത്തിലെ പ്രഥമ സംസ്ഥാന വനിത പ്രസിഡന്റായ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന അധ്യക്ഷ സി പി രഹ് നക്കും കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ( കെ എസ് ടി എം ) - അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ( അസെറ്റ് ) എന്നീ സംഘടനകളുടെ സംസ്ഥാന നേതാക്കൾക്കും കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ഉജ്വല സ്വീകരണം.
കെ എസ് ടി എം കോഴിക്കോട് ജില്ല കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ ചടങ്ങ് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്തു.
കെ എസ് ടി എം ജില്ല പ്രസിഡന്റ് ടി കെ ജുമാൻ അധ്യക്ഷത വഹിച്ചു. കെ എസ് ടി യു ജില്ല പ്രസിഡണ്ട് കെ എം എ നാസർ , കെ യു ടി. എ ജില്ലാ സെക്രട്ടറി പി.കെ റഷീദ് പാണ്ടിക്കോട് ,വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലം,ജില്ല സെക്രട്ടറി ഒ. സഫിയ, ലീൻ മറിയം , ഡോ.എ.അബൂബക്കർ , വി.എം അബ്ദുൽ ലത്തീഫ്, പി. മൊയ്തീൻ ,
എന്നിവർ ആശംസകൾ നേർന്നു.
ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന അധ്യക്ഷ സി പി രഹ് ന, ജനറൽ സെക്രട്ടറി പി എം സലാഹുദ്ദീൻ, ട്രഷറർ ഇ എച്ച് നാസർ, സെക്രട്ടറിമാരായ എ.എ കബീർ , പി മൊയ്തീൻ,അസെറ്റ് ജനറൽ കൺവീനർ എസ് കമറുദ്ദീൻ, ട്രഷറർ കെ ഹനീഫ എന്നിവർ മറുപടി പ്രസംഗം നടത്തി.
ടീച്ചേഴ്സ് മൂവ്മെന്റ് - അസെറ്റ് സംസ്ഥാന നേതാക്കൾക്ക് കെ എസ് ടി എം കോഴിക്കോട് ജില്ല കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ സുഫീറ എരമംഗലം ടീച്ചേഴ്സ് മൂവ്മെന്റിന് വേണ്ടി ഉപഹാരം കൈമാറുന്നു.
വിവിധ വിഷയങ്ങളിൽ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയ മുഹമ്മദ് ഷിജാദ് വി എം , അബൂബക്കർ എ , അദീബ് സി, യുവ എഴുത്തുകാരൻ എൻ പി എ കബീർ , യുവ ഗായകൻ ഷമീർ പാലേരി എന്നിവർക്ക് ഉപഹാരം നൽകി.
സർവീസിൽ നിന്നും വിരമിച്ച കെ ടി നസീമ. എം പി ജാഫർ , ഉമ്മാച്ചുക്കുട്ടി, കെ പി മുഹിയുദ്ദീൻ,കെ എം കദീജ, വി എം അബ്ദുൽലത്തീഫ്, പി.കുഞ്ഞാലി എന്നിവരെ ആദരിച്ചു.
ജനറൽ കൺവീനർ സഫറുല്ല ചെറുവറ്റ സ്വാഗതവും ജനറൽ സെക്രട്ടറി വി പി അശ്റഫ് നന്ദിയും പറഞ്ഞു.