അക്ഷയ കേരളത്തിന്റെ അഭിമാനം ഐ.ടി എംപ്ലോയീസ് യൂണിയന്‍ അംഗത്വ പ്രചാരണം തുടങ്ങി
കോഴിക്കോട്:
സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്റെ അംഗത്വ പ്രചാരണം തുടങ്ങി. ഈ മാസം 30നകം അംഗത്വ വിതരണം പൂര്‍ത്തീകരിച്ച് ജൂലൈയില്‍ പുതിയ ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ നിലവില്‍ വരും.
കംപ്യൂട്ടര്‍ സാക്ഷരതയും ഇ-ഗവേണന്‍സും ഇ-ബാങ്കിങ്ങുമെല്ലാം ജനകീയമാക്കി, അന്തര്‍ദേശീയ തലത്തിലുള്ള 'ഗോള്‍ഡന്‍ നിക്ക' അവാര്‍ഡും ഇ-ഗവേണന്‍സില്‍ നിരവധി തവണ ദേശിയ പുരസ്‌കാരവും കേരളത്തിന് നേടിതന്ന അക്ഷയ കേന്ദ്രങ്ങളെ തകര്‍ക്കുന്നതിനായി താത്പര്യകക്ഷികളും ചില സര്‍ക്കാര്‍ ഏജന്‍സികളും നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കെതിരേ ജനപ്രതിനിധികളെയും പൊതുജനങ്ങളെയും ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തില്‍ 'അക്ഷയ കേരളത്തിന്റെ അഭിമാനം' എന്ന സന്ദേശത്തിലാണ് ഇത്തവണത്തെ അംഗത്വ പ്രചാരണം നടത്തുന്നത്.
മുതിര്‍ന്ന അംഗം ഹംസ മീനടത്തൂരിന് ആദ്യ അംഗത്വം നല്‍കി, സംസ്ഥാന പ്രസിഡന്റ് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അംഗത്വ പ്രചാരണം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാസിഫ് സി. ഒളവണ്ണ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഭാരവാഹികളായ അബ്ദുല്‍ഹമീദ് മരക്കാര്‍, സബീര്‍ തിരുത്തി കാസര്‍കോട്, പി.പി. അബ്ദുല്‍നാസര്‍ കോഡൂര്‍, ഷറഫുദ്ദീന്‍ ഓമശ്ശേരി, അഷ്‌റഫ് പട്ടാക്കല്‍, പി.കെ. മന്‍സൂര്‍ പൂക്കോട്ടൂര്‍, ഇ.കെ. ഫൈസല്‍ ഫറോക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.