Peruvayal News

Peruvayal News

ഹയർ സെക്കൻഡറി അനധ്യാപക നിയമനം കോടതി വിധി അട്ടിമറിക്കപ്പെടുന്നു.സർക്കാർ ഉത്തരവ് വിവാദമാകുന്നു.അനധ്യാപക ജീവനക്കാർ പ്രക്ഷാഭത്തിലേക്ക്....

ഹയർ സെക്കൻഡറി അനധ്യാപക നിയമനം കോടതി വിധി അട്ടിമറിക്കപ്പെടുന്നു.
സർക്കാർ ഉത്തരവ് വിവാദമാകുന്നു.
അനധ്യാപക ജീവനക്കാർ പ്രക്ഷാഭത്തിലേക്ക്.
കേരള എയ്ഡഡ് സ്കൂൾ നോൺ ടിച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിശേധമാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലാ വിദ്യഭ്യാസ ഓഫീസിലേക്കാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ അനദ്ധ്യാപകരെ നിയമിക്കണമെന്ന കെ.ഇ.ആർ ചട്ടവും ഹൈക്കോടതി വിധിയും അട്ടിമറിക്കപ്പെടുന്നു. ഹയർ സെക്കണ്ടറി രൂപീകൃതമായി കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും അനധ്യാപക തസ്തികകൾ നാളിതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഇതിനെതിരേ കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേത്യത്വത്തിൽ ഏല്ലാ ജില്ലയിലും ധർണ്ണയും പ്രതിശേധ മാർച്ചും സംഗടിപ്പിച്ചിട്ടുണ്ട്.
പ്രതിശേധ ധർണ്ണ നോൺ ടിച്ചിംഗ് സ്റ്റാഫ് അസ്സോസിയേഷൻ ജില്ലാ സെക്ത്രട്ടറി ആൻ്റണി ജെയിംസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് അസ്ക്കർ  അദ്ധ്യക്ഷതയും
മുൻ ജില്ലാ പ്രസിഡൻ്റ് എൻ എം അസ്ഹർ,
അബ്ദുറഹിമാൻ,
ഫസലുൽ ഹക്ക്,
അബൂബക്കർ,
ആസാദ് , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജില്ലാ ട്രഷറർ സാജിദ് റഹ്മാൻ നന്ദിയും രേഖപ്പെടുത്തി.
Don't Miss
© all rights reserved and made with by pkv24live