സ്കൂൾ പ്രവേശനോത്സവം
എം.എം.ഒ.എ.എൽ.പി.സ്കൂൾ പ്രവേശനോത്സവം വാർഡ് കൗൺസിലർ ബിജുന ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡണ്ട് സാദിഖ് കൂളിമാട് അദ്ധ്യക്ഷത വഹിച്ചു. മുക്കം വിജയൻ മാസ്റ്റർ മുഖ്യാതിഥിയായി. പ്രധാനധ്യാപിക പി.വി. ആമിന ടീച്ചർ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
എം.എം.ഒ.ഓർഫനേജ് സെക്രട്ടറി മരക്കാർ മാസ്റ്റർ , മുഹ്സിന (മദർ പി.ടി.എ) , ബഷീർ മാസ്റ്റർ , സൗദ ടീച്ചർ എന്നിവർ സംസാരിച്ചു. കെ.അബ്ദുൽ അസീസ് മാസ്റ്റർ സ്വാഗതവും പി.ടി.എം. ഷറഫുന്നീസ ടീച്ചർ നന്ദിയും പറഞ്ഞു.