കുന്നമംഗലം നിയോജക മണ്ഡലത്തിലെ മൂന്ന് പ്രവൃത്തികൾക്കായി 7 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു.
കുന്നമംഗലം മണ്ഡലത്തിൽ 7 കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി
കുന്നമംഗലം നിയോജക മണ്ഡലത്തിലെ മൂന്ന് പ്രവൃത്തികൾക്കായി 7 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ചാത്തമംഗലം പാലക്കാടി ഏരിമല റോഡ് 3 കോടി, പരിയങ്ങാട് ചെട്ടിക്കടവ് റോഡ് 3 കോടി, കുറ്റിക്കാട്ടൂർ ടൗൺ നവീകരണം 1 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.
2022 - 23 വർഷത്തെ സംസ്ഥാന ബജറ്റിൽ കുന്നമംഗലം മണ്ഡലത്തിൽ നിന്നും ഉൾപ്പെടുത്തിയ പ്രവൃത്തികളാണിവ. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.