Peruvayal News

Peruvayal News

ചാത്തമംഗലം പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗിൻറെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വൃക്ഷത്തൈ നടൽ..

കട്ടാങ്ങൽ: 
ചാത്തമംഗലം പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗിൻറെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വൃക്ഷത്തൈ നടൽ എന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കളൻതോട്  മുടപ്പനക്കൽ ജുമാ മസ്ജിദ് പരിസരത്ത് എൻ.ഐ.ടി യിലെ പ്രൊഫസർ  ഡോ: നസീർ വൃക്ഷ തൈ നട്ട് നിർവഹിച്ചു.
 ജില്ലാ കമ്മറ്റി അംഗം പി കെ ഹക്കീം മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ മലയമ്മ,  പ്രസിഡണ്ട് സജീർ മാസ്റ്റർ പാഴൂർ, ജനറൽ സെക്രട്ടറി റസാഖ് പുള്ളന്നൂർ , ഫാസിൽ കളൻതോട്, അഷ്റഫ് കളൻതോട്, നിസാർ കണ്ടിയിൽ, നിയാസ് മെലെ പുത്തലത്ത്,ബഷീർ എ പി സി, സമദ് വടക്കേ കണ്ടിയിൽ, ആസിഫ് അമ്പലക്കണ്ടി തുടങ്ങിയവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live