വാതിൽ പടി സേവനം കിലയുടെ ആഭിമുഖ്യത്തിൽ പെരുമണ്ണ പഞ്ചായത്തിൽ പരിശീലനം സംഘടിപ്പിച്ചു
പെരുമണ്ണ :
വാതിൽ പടി സേവനം 'കിലയുടെ' ആഭിമുഖ്യത്തിൽ പെരുമണ്ണ പഞ്ചായത്തിൽ പരിശീലനം സംഘടിപ്പിച്ചു. അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും സേവനം വീടുകളിൽ എത്തിച്ച് നൽകുന്നതിന്റെ പ്രധാന്യം ക്ലാസ്സിൽ വിശദീകരിച്ചു. പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വൈ.പ്രസിഡണ്ട് സി ഉഷ അദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ .ദീപ കാമ്പുറത്ത് . ടി. നിസാർ ,രാജൻ മാമ്പറ്റ , ബേബി കുരുവട്ടൂർ എന്നിവർ സംസാരിച്ചു.