Peruvayal News

Peruvayal News

മണ്ണൊലിപ്പ് തടയാന്‍ ഭൂവസ്ത്രവുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്

പൂനൂർ പുഴയുടെ പടനിലം ഭാഗത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ നടപ്പിലാക്കുന്ന കയർ ഭൂ വസ്ത്രം സ്ഥാപിക്കൽ പദ്ധതി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു


മണ്ണൊലിപ്പ് തടയാന്‍ ഭൂവസ്ത്രവുമായി
കുന്ദമംഗലം ഗ്രാമപഞ്ചായത്ത്

പൂനൂര്‍ പുഴയുടെ കരയിടിച്ചില്‍ തടയുന്നതിന് കയര്‍ ഭൂവസ്ത്രം സ്ഥാപിക്കല്‍ പ്രവൃത്തിയുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് പടനിലത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.
 
ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 ല്‍ ഉള്‍പ്പെട്ട പടനിലം പാലത്തിനോട് ചേര്‍ന്ന ഭാഗത്താണ് മണ്ണൊലിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ കയര്‍ ഭൂവസ്ത്രം സ്ഥാപിക്കുന്നത്. രാമച്ചം, ബാംബു, മാവിന്‍ തൈകള്‍ തുടങ്ങിയവ വെച്ച് പിടിപ്പിച്ച് പുഴയുടെ സംരക്ഷണവും സൗന്ദര്യവും ഉറപ്പുവരുത്തുകയും ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത്, കയര്‍ വികസന വകുപ്പ്, എന്‍.ആര്‍.ഇ.ജി.എസ് എന്നിവ സഹകരിച്ചാണ് പ്രവൃത്തി നടത്തുന്നത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് വി അനില്‍കുമാര്‍, ബ്ലോക്ക് ക്ഷേകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ ഷിയോലാല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി  അദ്ധ്യക്ഷന്മാരായ യു.സി പ്രീതി, ശബ്ന റഷീദ്, മെമ്പര്‍മാരായ എം ധര്‍മ്മരത്നന്‍, സജിത ഷാജി, ജോയന്‍റ് ബി.ഡി.ഒ കെ രാജീവ്, കയര്‍ വികസന വകുപ്പ് ഇന്‍സ്പെക്ടര്‍ പി.വി പ്രമോദ്, തൊഴിലുറപ്പ് പദ്ധതി അസി. എഞ്ചിനീയര്‍ എന്‍.പി ദാനിഷ്, കെ ശ്രീധരന്‍, സുധീഷ് പുല്‍ക്കുന്നുമ്മല്‍, വി അബൂബക്കര്‍, ശശി ആരാമ്പ്രം, വി റീന സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live