മഹദ് വ്യക്തികളെ നിന്ദിക്കുന്നത് ബഹുസ്വര സമൂഹത്തിന് ഭീഷണി: കെ.എൻ.എം.
കോഴിക്കോട്:
ഏത് വിഭാഗത്തിൽപ്പെട്ട മഹദ് വ്യക്തികളെ നിന്ദിക്കുന്നതും ബഹുസ്വര സമൂഹത്തിന് ഭീഷണിയായി വളരുമെന്നും, മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ടുള്ള പരാമർശങ്ങൾ അറബ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്ന രൂപത്തിലേക്ക് വ്യാപിക്കാതെ കേന്ദ്ര സർക്കാർ ഇടപെടണമെന്നും കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുള്ളകോയ മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി ഉദ്ബോധന പ്രസംഗം നടത്തി.
കെ.എൻ.എം ജില്ലാ വൈസ് പ്രസിഡണ്ട് സി.എം സുബൈർ മദനി അധ്യക്ഷനായിരുന്നു. പാലത്ത് അബ്ദുറഹിമാൻ മദനി, എ.അസ്ഗറലി, ഷബീർ കൊടിയത്തൂർ, സൈഫുദ്ദീൻ സ്വലാഹി തുടങ്ങിയവർ പ്രസംഗിച്ചു. വളപ്പിൽ അബ്ദുസ്സലാം സ്വാഗതവും, വി.കെ ബാവ നന്ദിയും പറഞ്ഞു.