പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു
മുക്കം:
പ്രൊഫഷണൽ കോഴ്സുകൾക്ക് ഉൾപ്പെടെ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രാേത്സാഹനവും പഠന പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പുകൾ വിതരണം ചെയ്തു.
2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമ പഞ്ചായത്തോഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. * ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ സിജി കുറ്റികൊമ്പിൽ, ബാബു പൊലുകുന്നത്ത്, അസി: സെക്രട്ടറി പ്രിൻസിയ, കെ.ടി.മൻസൂർ, ഷംസുദ്ധീൻ ചെറുവാടി തുടങ്ങിയവർ സംസാരിച്ചു.