ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി
സൈക്കിൾ റാലി നടത്തി
ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര കോഴിക്കോടും (കേന്ദ്ര യുവജന കായിക മന്ത്രാലയം) NIT (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) NSS യൂണിറ്റ് കോഴിക്കോടും സംയുക്തമായി സൈക്കിൾ റാലി നടത്തി.
റാലി NIT മെയിൻ ഗെയ്റ്റിൽ നിന്ന് ആരംഭിച്ച് ചാത്തമംഗലം വരെ പോയി തിരിച്ചു NIT യിൽ തന്നെ പരിസമാപിച്ചു. NIT എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ:സി. വി. രഘു ഫ്ലാഗ് ഓഫ് ചെയ്ത് ഉൽഘാടനം നടത്തി.NIT ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് HOD ഡോ: ഹരിബാബു മുഖ്യമാഥിതിയായി. NYK വോളണ്ടിയർമാരായ പി. ശരത്, മുഹമ്മദ് റിഫാദ് എൻ. പി, NSS സ്റ്റുഡന്റ് കോർഡിനേറ്റർ ഫാത്തിമ
നിഷാത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.