Peruvayal News

Peruvayal News

മാവൂർ സർവീസ് സഹകരണ ബാങ്കിനെതിരായ പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമെന്ന് ബാങ്ക് അധികൃതർ

മാവൂർ സർവീസ് സഹകരണ ബാങ്കിനെതിരായ പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമെന്ന് ബാങ്ക് അധികൃതർ

മാവൂർ: 
63 വർഷമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന മാവൂർ സർവീസ് സഹകരണ ബാങ്കിൻ്റെ സൽപേര് ഇല്ലാതാക്കാൻ ചിലർ തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങൾ നടത്തുന്നതായി ബാങ്ക് അധികൃതർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തീർത്തും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ബാങ്കിനെതിരെ ഇവർ പ്രചരിപ്പിക്കുന്നത്.  2002 ൽ എൻ.സി.ഡി.സിയുടെ എക്സലൻസ് അവാർഡിന് അതിന് അർഹമായ ബാങ്കാണിത്. 186.93 കോടി രൂപ മൂലധന നിക്ഷേപമുണ്ട്. 120.39 കോടിയുടെ ലോണുകളും അനുവദിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം, ചികിത്സാ ധനസഹായം, പെൻഷൻ വിതരണം, തുടങ്ങി ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ ബാങ്ക് നടത്തിവരുന്നു. കേന്ദ്ര സർക്കാരിൻ്റെ ഓഡിറ്റിങ് നയത്തിൻ്റെ ഫലമായി എല്ലാ ബാങ്കുകൾ പ്രയാസം നേരിടുന്നുണ്ട്. ഇതല്ലാതെ നിലവിൽ ഈ ബാങ്കിന് യാതൊരു സാമ്പത്തികപ്രതിസന്ധിയും ഇല്ല. ബാങ്ക് നഷ്ടത്തിലാണെന്ന പ്രചരണവും പൂർണമായി തെറ്റാണ്. ബാങ്കിൻ്റെ നിലനിൽപ്പ് സംബന്ധിച്ച് നിലവിൽ യാതൊരു ആശങ്കയുമില്ല. മറുത്തുള്ള പ്രചാരണങ്ങൾ ദുരുദ്ദേശപരമാണ്. ബാങ്കിന് സുഗമമായി പ്രവർത്തിക്കാൻ ആവശ്യമായ ജീവനക്കാർ നിലവിൽ ബാങ്കിലുണ്ട്. പുതിയ ആളുകളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കൽപള്ളിയിൽ ഭൂമി വാങ്ങിച്ചതുമായി ബന്ധപ്പെട്ട് നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. 2019 ഒക്ടോബർ ഒന്നിന് ഇതിനുള്ള അനുമതി ലഭിച്ചതാണ്. സഹകരണ വകുപ്പോ മറ്റോ യാതൊരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല. ഈ ഭൂമിയിൽ ഷോപ്പിങ് കോംപ്ലക്സ്, ബിൽഡിങ് മെറ്റീരിയൽ കേന്ദ്രം, നഴ്സറി ആൻഡ് ഫാർ​മേഴ്സ് സർവീസ് സെൻറർ, ബാങ്ക് കോർപ്പറേറ്റ് ഓഫീസ് എന്നീ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡൻറ് മാവൂർ വിജയൻ, സെക്രട്ടറി എൻ.പി. നിഖിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇ.എൻ. ദേവദാസൻ മാസ്റ്റർ, എൻ. മനോജ്, എം.വേലായുധൻ, പുഷ്പലത എന്നിവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live