മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ സോളാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
മാവൂർ:
മാവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുകളില്‍ സ്ഥാപിച്ച സോളാര്‍ പദ്ധതി പ്രസിഡണ്ട് ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഉല്‍പാദന മേഖലയില്‍ എട്ട് ലക്ഷത്തി എന്‍പതിനായിരം ഫണ്ട് വകയിരുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. സര്‍ക്കാര്‍ സ്ഥാപനമായ അനേര്‍ട്ട് ആണ് 10 കിലോ വാട്ട് വരുന്ന സോളാറിന്‍റെ പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്. കെ.എം
അപ്പുകുഞ്ഞൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ ഫാത്തിമ ഉണിക്കൂർ, ഗീതാമണി, വാസന്തീ വിജയൻ ,ടി.ടി ഖാദർ എന്നിവർ പങ്കെടുത്തു.