കൂളിമാട് പാലം : മന്ത്രി റിയാസിന് കൂട്ട ഇമെയിൽ അയച്ച് നാടിൻ്റെ പ്രതിഷേധം
കൂളിമാട് പാലം : മന്ത്രി റിയാസിന് കൂട്ട ഇമെയിൽ അയച്ച് നാടിൻ്റെ പ്രതിഷേധം
മാവൂർ : നിർമാണത്തിലെ അപാകതയെ തുടർന്ന്
നിർത്തിവെച്ച കൂളിമാട് പാലത്തിന്റെ പ്രവൃത്തി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ പേരിൽ വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കൂട്ട ഇമെയിൽ അയച്ചു . "അന്വേഷണവും നടക്കട്ടെ, പ്രവർത്തിയും നടക്കട്ടെ " എന്ന എന്ന നിർദ്ദേശത്തിലാണ് ആക്ഷൻ കമ്മിറ്റി പ്രതിഷേധം അറിയിച്ചത്.
പാലത്തിന്റെ 90% നിർമ്മാണം പൂർത്തിയായ സമയത്ത് തുടർപ്രവൃത്തി നിർത്തിവെച്ചതിൽ നാട്ടുകാരുടെ ആശങ്കയും ആകുലതയുമാണ് കത്തിൽ പങ്ക് വെച്ചത്.
പതിറ്റാണ്ടുകളായി ഗ്രാമവാസികൾ ഉറ്റുനോക്കുന്ന പാലത്തിന്റെ പൂർത്തീകരണം നടക്കുന്നതിനിടെ
പാലത്തിന്റെ മപ്രം ഭാഗത്തെ
ബീമുകൾ ഉയർത്തുന്നതിനിടെ പുഴയിലേക്ക് മറിഞ്ഞു വീണിരുന്നു. ഇതേ തുടർന്ന് സംസ്ഥാനം മുഴുവൻ പ്രതിഷേധങ്ങൾ വ്യാപകമായതോടെ
ഡെപ്യൂട്ടി എൻജിനീയർ എം. അൻസാറിന്റെ നേതൃത്വത്തിൽ വിജിലൻസ് അന്വേഷണം നടത്തുകയുണ്ടായി.
ഈ സാഹചര്യത്തിൽ പാലത്തിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തികളും നിർത്തിവെക്കുകയായിരുന്നു .
ജൂൺ അവസാനവാരത്തിൽ പാലത്തിന്റെ നിർമാണം പൂർണമായും അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും പുനർ നിർമ്മാണം തുടങ്ങിയിട്ടില്ല.
നിർമ്മാണത്തിലെ പാളിച്ച ഒന്നുകൊണ്ട് മാത്രം പാലം തകരാനിടയായ സാഹചര്യത്തിൽ
സാങ്കേതികത്വം പറഞ്ഞ് പുനർനിർമാണം വൈകികുന്നത്
ശരിയല്ല എന്നാണ് നാട്ടുകാരുടെ പക്ഷം.
എത്രയും പെട്ടെന്ന് നിർമ്മാണം
ആരംഭിക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
അകാരണമായി പ്രവർത്തികൾ വൈകിപ്പിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു വരുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.