മാവൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വികസന സെമിനാർ രാജീവ് ഗാന്ധി കൺവെൻഷൻ സെൻ്ററിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പുകുഞ്ഞൻ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ശുഭ ശൈലേന്ദ്രൻ, ടി. രഞ്ജിത്ത്, മെംബർമാരായ കെ.സി. വാസന്തി, എ.പി. മോഹൻദാസ്, സെക്രട്ടറി എം. ബ്രിജേഷ്, വി.എസ്. രഞ്ജിത്ത്, ഇ.എൻ. പ്രേമനാഥൻ, വി.കെ. റസാഖ്, സുനോജ് കുമാർ, എന്നിവർ സംസാരിച്ചു.