ഫാത്തിമ സുഹറ ചോലക്ക്
ഇ.ടി മുഹമ്മദ് ബഷീർ എം.പി സ്നേഹോപഹാരം സമർപ്പിക്കുന്നു.
മാവൂർ:
30 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഫിസിക്കൽ സയൻസ് അധ്യാപിക ഫാത്തിമ സുഹറ ചോലക്ക് കെ.എസ്.ടി.യു റൂറൽ സബ്ജില്ലാ കമ്മറ്റിയുടെ സ്നേഹോപഹാരം ഇ.ടി മുഹമ്മദ് ബഷീർ എം.പി സമർപ്പിച്ചു.
സംഘാടക സമിതി ചെയർമാൻ എ.കെ അബ്ബാസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.എം.എ നാസർ മാസ്റ്റർ, കെ.എസ്.ടി.യു കോഴിക്കോട് റൂറൽ ഉപജില്ലാ ജനറൽ സെക്രട്ടറി ടി.പി. നജ്മുദ്ധീൻ, എസ്.ജി.ഒ.യു ജില്ലാ ട്രഷറർ എം.ടി. കുഞ്ഞിമൊയ്തീൻ കുട്ടി, സെറ്റ്കോ മാവൂർ പഞ്ചായത്ത് കൺവീനർ എം.കെ. റസാഖ് മാസ്റ്റർ ചെറൂപ്പ, ഷാഹിദുൽ ഹഖ്, അബൂബക്കർ സിദ്ധീഖ് മാസ്റ്റർ, കെ അബ്ദുള്ള മാസ്റ്റർ പങ്കെടുത്തു.