മാവൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി യോഗം നിയോജക മണ്ഡലം മുസ്ലീം ലീഗ് ഉപാധ്യക്ഷൻ എ ടി ബഷീർ ഉദ്ഘാടനം ചെയ്തു
സുഹൃദ് സംഗമം,
മാവൂരിൽ ഒരുക്കങ്ങൾ തകൃതി
മാവൂർ:
രാജ്യത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മത സാമുദായിക രാഷ്ട്രീയ സൗഹാർദ്ദങ്ങൾ കൂട്ടി ഉറപ്പിക്കാൻ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്ന സുഹൃദ് സംഗമങ്ങളുടെ സമാപന പരിപാടികൾ വൻ വിജയമാക്കുന്നതിന്ന് മാവൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിക്ക് കീഴിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.
പഞ്ചായത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിൽ പരിപാടിയുടെ പ്രചരണ കമാനങ്ങൾ സ്ഥാപിക്കാനും
ഓരോ വാർഡുകളിലും സ്പെഷ്യൽ കൺവെൻഷൻ വിളിച്ചു ചേർക്കാനും ഞായറാഴ്ച്ച ചേർന്ന നേതൃസംഗമത്തിൽ തീരുമാനമായി.
മുസ്ലീം ലീഗ് പഞ്ചായത്ത് പ്രവർത്തക സമിതി അംഗങ്ങൾ , പോഷക സംഘടനാ നേതാക്കൾ, വാർഡ് ലീഗ് സെക്രട്ടറി പ്രസിഡൻ്റ് തുടങ്ങിയവർ പങ്കെടുത്തു.
നിയോജക മണ്ഡലം മുസ്ലീം ലീഗ് ഉപാധ്യക്ഷൻ എ ടി ബഷീർ യോഗം ഉദ്ഘാടനം ചെയ്തു.
മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ചിറ്റടി അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
മുസ്ലീം ലീഗ് പഞ്ചായത്ത് നേതാക്കളായ കെ ആലി ഹസ്സൻ,
പി ഉമ്മർ മാസ്റ്റർ,തേനുങ്ങൽ അഹമ്മദ് കുട്ടി, കെ എം നാസർ മാസ്റ്റർ ടി ഉമ്മർ മാസ്റ്റർ, യൂ ഡി എഫ് ചെയർമാൻ ഇസ്മായിൽ മാസ്റ്റർ,
പോഷക സംഘടനാ നേതാക്കളായ കെ എം മുർതാസ്, മുനീർ കുതിരാടം, അബ്ദുള്ള കോയ ചെറൂപ്പ, വേലായുധൻ കണ്ണി പറമ്പ്,
സി ടി ഷരീഫ്, ഹബീബ് ചെറൂപ്പ,ചിറ്റടി അബ്ദു ഹാജി തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി വി കെ റസാഖ് സ്വാഗതവും ട്രഷറർ ടി ടി ഖാദർ നന്ദിയും പറഞ്ഞു.