ശ്രദ്ധേയമായി മദ്റസ ഇലക്ഷൻ
ഈസ്റ്റ് മലയമ്മ:നൂറുൽ മുഹമ്മദിയ്യ ഹയർ സെക്കണ്ടറി മദ്റസ ലീഡർ സ്ഥാനത്തേക്കുള്ള ഇലക്ഷൻ ശ്രദ്ധേയമായി.മൂന്ന് ഘട്ടങ്ങളായി 87% പോളിംഗ് രേഖപ്പെടുത്തി.ലീഡറായി മുഹമ്മദ് യാസിർ പി.പിയും അസിസ്റ്റന്റ് ലീഡറായി മുഹമ്മദ് ഷാമിൽ പി.കെയും തെരെഞ്ഞെടുക്കപ്പെട്ടു.അഖീൽ നാസിം,മുഹമ്മദ് ഇർഷാദ് യഥാക്രമം മൂന്നും നാലും സ്ഥാനം നേടി.199 വിദ്യാർത്ഥികളിൽ 174 പേരും വോട്ട് രേഖപ്പെടുത്തി.യഥാർത്ഥ ഇലക്ഷനെ അനുസ്മരിപ്പിക്കും വിധം വ്യവസ്ഥാപിതമായാണ് ഇലക്ഷൻ നടന്നത്.നാമനിർദ്ദേശ പത്രിക സമർപ്പണം,സൂക്ഷ്മ പരിശോധന,പ്രചരണം,പോളിംഗ്,പോളിംഗ് ബൂത്ത്,പോളിംഗ് ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർ,വോട്ടെണ്ണൽ , ആഹ്ലാദ പ്രകടനം തുടങ്ങിയവ യഥാർത്ഥ തെരെഞ്ഞെടുപ്പിന്റെ പ്രതീതി സൃഷ്ടിച്ചു.