ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മാവൂർ കൃഷിഭവനിൽ കുരുമുളക് തൈകൾ വിതരണം ചെയ്തു.
മാവൂർ: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുലപ്പാടി ഉമ്മർ മാസ്റ്റർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യ പ്രകാശ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പി. അബ്ദുൽ കരീം, ശ്രീജ ആറ്റാഞ്ചേരി മീത്തൽ, ഫാത്തിമ ഉണിക്കൂർ, ഗീതാമണി, ഗീത കാവിൽ പുറായിൽ എന്നിവർ പങ്കെടുത്തു. കൃഷി ഓഫിസർ ദർശന ദിലീപ് സ്വാഗതവും അസി. കൃഷി ഓഫിസർ അനിൽ കുമാർ നന്ദിയും പറഞ്ഞു