ഒളവണ്ണ:
സമൂഹത്തില്‍ വളര്‍ന്ന് വരുന്ന ലഹരിയുടെ അതിപ്രസരത്തിനെതിരെ പ്രതികരിക്കേണ്ടത് യുവാക്കളുടെ ബാധ്യതയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എം സി മായിന്‍ ഹാജി പറഞ്ഞു. ലഹരി വിരുദ്ധ ദിനത്തിന്‍റ് ഭാഗമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ജൂണ്‍ 26 മുതല്‍ ജൂലായ് 03 വരെ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിന്‍ നാട്ടുമുറ്റം കുന്ദമംഗലം നിയോജക മണ്ഡലം തല ഉദ്ഘാടനം ഒളവണ്ണ പഞ്ചായത്തിലെ കൊടിനാട്ടുമുക്കില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ പ്രായത്തില്‍ തന്നെ ലഹരി ഉപയോഗത്തിന് അടിമപ്പെടുന്നവര്‍ക്ക് പിന്നീട് അതില്‍ നിന്നും മോചിതരാവാന്‍ പലപ്പോഴും കഴിയുന്നില്ല. മുസ്ലിം യൂത്ത് ലീഗിന്‍റെ നേതൃത്വത്തില്‍ ശാഖ തലങ്ങളില്‍ നാട്ടുമുറ്റം എന്ന പേരില്‍ ലഹരി ബോധവത്കരണ ക്ലാസും കൗണ്‍സിലിംഗും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തുന്നത് ഏറെ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് സിവില്‍ എക്സൈസ് ഓഫീസര്‍ വിനു വി വി ബോധവത്കരണ ക്ലാസ് എടുത്തു. ഒളവണ്ണ മേഖല മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്‍റ് എന്‍ എ അസീസ് അദ്ധ്യക്ഷനായിരുന്നു. നിയോജക മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്‍റ് ഐ സല്‍മാന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുസ്ലിം യൂത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി ഒ എം നൗഷാദ്, മുസ്ലിം ലീഗ് ഒളവണ്ണ മേഖല പ്രസിഡന്‍റ് വി പി എ സലീം, വനിതാ ലീഗ് മണ്ഡലം സെക്രട്ടറി സൗദ പി, നൗഷാദ് പുത്തൂര്‍മഠം, ടി പി എം സാദിക്ക്, അഡ്വ. ജുനൈദ് മൂര്‍ക്കനാട്, സലാം കള്ളിക്കുന്ന്, ടി കോയദ്ധീന്‍, ഹംസ ചുങ്കം, ടി പി റിയാസ്, സുഹൈല്‍ പി പി, ഉനൈസ് ഞെണ്ടാടിത്താഴം, സി എം മുഹാദ്, അജ്നാസ് എം ജി നഗര്‍ എന്നിവര്‍ സംസാരിച്ചു. അഷ്റഫ് കമ്പിളിപറമ്പ് സ്വാഗതവും ആലിക്കോയ പി ടി നന്ദിയും പറഞ്ഞു