കെ.എ.ടി.എഫ് കോഴിക്കോട് റൂറൽ ഉപജില്ല മെമ്പർഷിപ്പ് വിതരണോദ്ഘാടനം സബ് ജില്ല പ്രസിഡണ്ട് എം മുഹമ്മദ് മാസ്റ്റർക്ക് നൽകി അഡ്വ:പി.ടി എ റഹിം എം എൽ എ നിർവ്വഹിക്കുന്നു.
മാവൂർ:
അറബി ഭാഷ ലോകത്തിന് നൽകിയ സംഭാവന മഹത്തരമെന്ന് പി.ടി.എ.റഹിം (എം എൽ.എ) അഭിപ്രായപ്പെട്ടു.കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷൻ കോഴിക്കോട് റൂറൽ ഉപജില്ല മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക സാഹിത്യത്തിന്റെ വളർച്ചയിൽ അറബി ഭാഷയുടെ പങ്ക് വളരെ വലുതാണ്.മലയാളത്തിൽ ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ധാരാളം പദങ്ങൾ അറബി ഭാഷയിൽ നിന്ന് കടന്നു വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എ.ടി.എഫ് സബ് ജില്ല പ്രസിഡണ്ട് എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഉമ്മർ ചെറൂപ്പ മുഖ്യ പ്രഭാഷണം നടത്തി.റവന്യൂ ജില്ല വൈസ് പ്രസിഡണ്ട് ഐ.സൽമാൻ, വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡണ്ട് കെ.വി.ഫിറോസ് ബാബു എന്നിവർ സംസാരിച്ചു. സബ് ജില്ല ജന:സെക്രട്ടറി പി.പി.മുഹമ്മദ് നിയാസ് സ്വാഗതവും ട്രഷറർ എം.മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.