ഈസ്റ്റ് മലയമ്മ മുസ്ലിംയൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു
ഈസ്റ്റ് മലയമ്മ മുസ്ലിംയൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു
കട്ടാങ്ങൽ:
ഈസ്റ്റ് മലയമ്മ ടൗൺ മുസ്ലിംയൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വൃക്ഷത്തൈ നടൽ വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ഉദ്ഘാടനം ചെയ്തു. ഹമീദ് പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് മണ്ഡലം വൈസ് പ്രസിഡന്റ് സിറാജ് മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി കെ.ടി മൻസൂർ,സിദ്ധീഖ് ഈസ്റ്റ് മലയമ്മ,മുസ്തഫ പി.കെ, ഇമ്പിച്ചികോയ,ഉമ്മർ ടി.പി,അസ്‌ലം കെ.ടി സംബന്ധിച്ചു.
ഷാഹിദ് കെ.സി സ്വാഗതവും, ഫസൽ പൂലോട്ട് നന്ദിയും പറഞ്ഞു.