എ. എം .സി ഉണ്ണി മാമുവിനെ ആദരിച്ചു.
കർഷക പ്രമുഖനും ഗ്രാമീണ കാർഷിക ഗവേഷകനുമായ എ എം സി.ഉണ്ണി
മാമുവിനെ ആദരിച്ചു.
കൂളിമാട് :
കർഷക പ്രമുഖനും ഗ്രാമീണ കാർഷിക ഗവേഷകനുമായ എ എം സി.ഉണ്ണി
മാമുവിനെ അക്ഷര കൂളിമാട് പരിസ്ഥിതി ദിനത്തിൽ ആദരിച്ചു.
ലോകമലയാളി കൗൺസിൽ മലബാർ പ്രൊവിൻസ് പ്രസിഡണ്ട് കെ പി യു അലി പൊന്നാട അണിയിച്ചു. അക്ഷര പ്രസിഡന്റ് ഇ. മുജീബ് അധ്യക്ഷനായി.
ചടങ്ങിൽ ഉണ്ണി മാമുവിന് ഉപഹാരം നല്കി. ചാലിയാർ ദോഹ കൗൺസിൽ സെക്രട്ടരി സി.ടി.സിദ്ധീഖ് ചെറുവാടി ,കെ.ടി.എ. നാസർ, വാർഡ് മെംബർ കെ.എ റഫീഖ്, ഇ കുഞ്ഞോയി . കെ.സി. സാദിഖ്, ടി.വി.ഷാഫി മാസ്റ്റർ, എ.ടി.മുനീർ സംബന്ധിച്ചു.