മാവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് ഊർക്കടവ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസിന്റെ
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
2022 ജൂലൈ ഒന്നിന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന മാവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് ഊർക്കടവ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസിന്റെ (പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധം ) ഉദ്ഘാടന ചടങ്ങ് വൻ വിജയമാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച സ്വാഗതസംഘം ഓഫീസ് ഇന്ന് തായ്‌വാരം അങ്ങാടിയിൽ നടന്ന ചടങ്ങിൽ... വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് പി എം അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി അബ്ദുൽസലാം തറോൽ അധ്യക്ഷത വഹിക്കുകയും,എം പി ഗഫൂർ സ്വാഗത ഭാഷണവും, പി കെ നാസർ നന്ദി പ്രകാശനം നിർവഹിക്കുകയും ചെയ്തു..
ഊർക്കടവ് ശാഖാ മുസ്ലിം ലീഗ്,യൂത്ത് ലീഗ്, കെഎംസിസി നേതാക്കളായ ഹസ്സൻ സാഹിബ്,ഷമീം കൈതോന, സദക്കത്തുള്ള മുഹാജിർ, എ കെ മുനീർ, എ കെ ഷറഫുദ്ദീൻ, ഇ, സി അഷ്‌റഫ്, മുനീർ കായലം, മഹബൂബ് കായലം, എ കെ അബ്ദുറഹ്മാൻ, എ കെ സലാം, ജീലാനി, ജിംഷാദ്, അബ്ദുള്ള തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു