പെരുമണ്ണ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച എൽ ഇ ഡി നിർമ്മാണ യൂണിറ്റിന്റെ ബൾബ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സി. ഉഷ അധ്യക്ഷത വഹിച്ചു. സത്വ ടെക്നോളജി എം ഡി ജോൺസൺ എം.എ യുടെ നേതൃത്വത്തിൽ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങൾക്ക് സർട്ടിഫിക്കററുകൾ വിതരണം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സുമ സ്വാഗതം പറഞ്ഞു. ശ്യാമള പറശ്ശേരി , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.