2022 23 വർഷത്തേക്കുള്ള
എൻസിസി കേഡറ്റുകളെ
തെരഞ്ഞെടുത്തു
കോഴിക്കോട്:
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ 2022 23 വർഷത്തേക്കുള്ള എൻസിസി കേഡറ്റുകളെ തെരഞ്ഞെടുതു.
ഹെഡ്മാസ്റ്റർ വി കെ ഫൈസലിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വച്ച് എൻ സി സി യിൽ ചേർന്നാൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്കുകളെ കുറിച്ചും, ഭാവിയിൽ വിദ്യാർഥികൾക്ക് ഏതെല്ലാം രീതിയിൽ ഗുണകരമാകുന്നു എന്നതിനെ കുറിച്ചും
ക്ലാസെടുത്ത് സംസാരിച്ചു.
തുടർന്ന് വിദ്യാർഥികൾക്ക് എൻ സി സി യിൽ പ്രവേഷനം ലഭിക്കുന്നതിനാവശ്യമായ കായികമത്സരങ്ങളും നടത്തി. അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും അതിൽ ഇരുപത്തിയഞ്ചോളം വിദ്യാർത്ഥികൾക്ക് സെലക്ഷൻ കിട്ടുകയും ചെയ്തു. വിദ്യാർത്ഥികളെ സെലക്ട് ചെയ്യുന്നതിനായി പുറമേനിന്ന് ഹവിൽദാർ ജഗ്ദർ സിംഗ്, ഹവിൽദാർ ഗിതിൽ തുടങ്ങി ഉദ്യോഗസ്ഥന്മാർ നേതൃത്വം നൽകി.
സ്കൂൾ പിടിഎ പ്രസിഡണ്ട് എസ് പി സലീം, എൻസിസി കോർഡിനേറ്റർമാരായ ജദീർ, സി ടീ ഇല്യാസ്,
സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ, എ കെ അഷ്റഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.