Peruvayal News

Peruvayal News

പൊതുജനങ്ങൾക്ക് പരിസ്ഥിതി ചിന്തകൾ എഴുതാനും വരക്കാനും കാൻവാസ് ഒരുക്കി പെരിങ്ങളം ഗവ: ഹയർസെക്കൻഡറി എൻ എസ് എസ് യൂണിറ്റ്..

പൊതുജനങ്ങൾക്ക് പരിസ്ഥിതി ചിന്തകൾ എഴുതാനും വരക്കാനും കാൻവാസ് ഒരുക്കി പെരിങ്ങളം ഗവ: ഹയർസെക്കൻഡറി എൻ എസ് എസ് യൂണിറ്റ്..
ഒരു വരി ,ഒരു വര പ്രക്യതിക്കായി  പൊതുജനങ്ങൾക്ക് പരിസ്ഥിതി ചിന്തകൾ എഴുതാനും വരക്കാനും കാൻവാസ് ഒരുക്കി പെരിങ്ങളം ഗവ: ഹയർസെക്കൻഡറി എൻ എസ് എസ് യൂണിറ്റ്..
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നമുക്ക് വരദാനമായി ലഭിച്ച പ്രകൃതിയെകുറിച്ച് ചിന്തിക്കാനും പ്രകൃതി ചൂഷണത്തെ കുറിച്ച് പ്രതികരിക്കാനും  ക്യാൻവാസ് ഒരുക്കി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്. 
കുന്നമംഗലം ബസ് സ്റ്റാൻഡിലെ ഗാന്ധി സ്ക്വയറിലാണ് "ഒരു വരി ഒരു വര പ്രകൃതിക്കായി" എന്ന പേരിൽ പൊതുജനങ്ങൾക്ക് വരക്കാനും പ്രകൃതി ചിന്തകൾ പങ്കുവെക്കാനുമായി  ക്യാൻവാസ് സ്ഥാപിച്ചത്. പരിപാടിയുടെ ഉത്ഘാടനം കുന്നമംഗലം എയ്ഡ് പോസ്റ്റിലെ സി പി ഒ മാരായ സുബ്രമണ്യൻ സി,  ചന്ദ്രൻ ഇ എം എന്നിവർ ചേർന്ന് നിർവഹിച്ചു. പൊതുജനങ്ങൾ ആവേശത്തോടെ പരിപാടിയുടെ ഭാഗമാകുകയും കുറച്ച് സമയം കൊണ്ട് തന്നെ അക്ഷരങ്ങളും വരകളും കൊണ്ട് ക്യാൻവാസ് നിറയുകയും ചെയ്തു.  പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വാളൻ്റിയർ ലീഡർമാരായ ആനന്ദ്, ശോഭിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live