പ്രവേശനോത്സവത്തിൽ ഒന്നാം ക്ലാസിലെ നവാഗതർക്ക് വർണ്ണക്കുടകൾ സമ്മാനിച്ച് പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ്
പെരിങ്ങളം സ്ക്കൂൾ പ്രവേശനോത്സവത്തിൽ ഒന്നാം ക്ലാസിൽ എത്തിയ മുഴുവൻ കുരുന്നുകൾക്കും പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേത്യത്വത്തിൽ വർണ്ണകുടകൾ നൽകി. പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്ക്കൂൾ എൽ പി വിഭാഗത്തിൽ നടന്ന ചടങ്ങിൽ എൻ എസ് എസ് വളണ്ടിയർ ലീഡർ ശോഭിത്തിൽ നിന്ന് സ്ക്കൂൾ പ്രിൻസിപ്പൾ ഉണ്ണികൃഷ്ണൻ മാഷ് കുടകൾ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിലെ വിശിഷ്ടാതിഥികളും വളണ്ടിയർമാരും ചേർന്ന് കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തു. എൻ എസ് എസ് വളണ്ടിയർമാർ സ്പോൺസർമാരെ കണ്ടു പിടിച്ചും സ്വന്തം പോക്കറ്റുമണി ഉപയോഗിച്ചും അറുപത് കുടകളാണ് വിതരണം ചെയ്യാനായി ശേഖരിച്ചത്. പെരുവയൽ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ പ്രീതി അമ്പാഴകുഴിയിൽ, എഴുത്തുകാരൻ മോഹൻ പുതിയോട്ടിൽ, പിടിഎ പ്രസിഡൻ്റ് ആർ വി ജാഫർ, എസ്സ് എം സി ചെയർമാൻ ശബരി മുണ്ടക്കൽ, പ്രിൻസിപ്പാൾ ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യാപകരായ അഷ്റഫ് ,ഷംജിത്ത്, പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ എന്നിവർ പങ്കെടുത്തു..