പരിസ്ഥിതിക്കായി പുഴയോരത്ത് കുട്ടികളുടെ ഒത്തുകൂടൽ
കൊടിയത്തൂര്‍:
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു കൈ ഒരു തൈ എന്ന തലക്കെട്ടില്‍ അല്‍മദ്‌റസത്തുല്‍ ഇസ്ലാമിയ വെസ്റ്റ് കൊടിയത്തൂരിലെ വിദ്യാര്‍ഥികള്‍ പുഴയോരത്ത് ഒത്തുകൂടി. ഇരുവഴിഞ്ഞി പുഴയോരത്ത് നടന്ന പരിപാടി കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ നൗഷാദ് പൊറ്റശ്ശേരി അധ്യക്ഷത വഹിച്ചു. ഹാദി മുഹമ്മദ്, ഫാഹിറ ടീച്ചര്‍, നജീബ് മാസ്റ്റര്‍, കോയ ഉസ്താദ് എന്നിവര്‍ സംബന്ധിച്ചു.