ഞങ്ങളും കൃഷിയിലേക്ക്
പെരുവയൽ പഞ്ചായത്ത് ഒന്‍പതാം വാർഡിൽ തരിശ് ഭൂമി കൃഷി യോഗ്യമാക്കി.
വാർഡിലെ കൃഷികൂട്ടം കൃഷി ഇറക്കുന്നതിന്റെ ഉത്ഘാടനം പെരുവയൽ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ സുബിത തൊട്ടാഞ്ചേരി നിര്‍വഹിച്ചു.
വാർഡ് കൺവീനർ ചിത്ര സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ യു.കെ.ദിവ്യ വിശദീകരണം നടത്തി.
വാർഡ് മെമ്പർമാരായ കെ.അബ്ദുറഹിമാൻ ,വിനോദ് എളവന, ഷാഹിന, കാർഷിക കർമസേന സെക്രട്ടറി സി.എം.സദാശിവൻ, ദിലീപ് കുമാർ 'T, മൊയ്തീൻ പുതുക്കുടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.' എം.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. യമുന കരുവാലിൽ നന്ദി രേഖപ്പെടുത്തി.