കൊടിയത്തൂർ
ജി.എം.യു.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ കളിക്കുന്ന ഗ്രൗണ്ടില്‍ വീടു നിര്‍മാണ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച നിലയില്‍.
പ്ലാസ്റ്റിക് വസ്തുക്കളും കനമുള്ള വീട് നിര്‍മാണ അവശിഷ്ടങ്ങളുമാണ് രാത്രി സാമൂഹിക വിരുദ്ധര്‍ തള്ളിയത്.
ആയിരത്തോളം വിദ്യാര്‍ഥികള്‍ കളിക്കുന്ന ഗ്രൗണ്ടില്‍ അവശിഷ്ടങ്ങളുടെ കൂടെ കുപ്പിച്ചില്ലുകളുമുണ്ട്. പ്രധാനാധ്യാപകന് അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗവും സ്ഥലം സന്ദര്‍ശിച്ച് മാലിന്യങ്ങള്‍ ഉടന്‍ നീക്കാന്‍ നിര്‍ദേശം നല്കി. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു.