പെരിങ്ങളം പെരുവഴിക്കടവ് റോഡ് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു
കുന്നമംഗലം മണ്ഡലത്തിൽ പ്രവൃത്തി പൂർത്തീകരിച്ച പെരിങ്ങളം കുരിക്കത്തൂർ പെരുവഴിക്കടവ് റോഡ് പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 5 കോടി രൂപ ചെലവിലാണ് ഈ റോഡിൻ്റെ നവീകരണം പൂർത്തീകരിച്ചത്.
പുതുതായി 3.37 കോടി രൂപയുടെ ഭരണാനുമതി
ലഭ്യമാക്കിയ പെരുവഴിക്കടവ് മുഴാപാലം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പി.ടി. എ റഹീം എം.എൽ. എ അധ്യക്ഷത വഹിച്ചു.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ലിജി പുൽകുന്നുമ്മൽ, ഓളിക്കൽ ഗഫൂർ, എം.കെ സുഹറാബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ വി അനിൽകുമാർ,
എം സുഷമ, ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ, ബ്ലോക്ക് മെമ്പർമാരായ ടി.പി മാധവൻ, പി ശിവദാസൻ നായർ,
ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ യു.സി പ്രീതി, മെമ്പർമാരായ പി സുഹറ, എ പ്രീതി എന്നിവരും
പി ഷൈപു, വിനോദ് പടനിലം, ജനാർദ്ധനൻ കളരിക്കണ്ടി,
ഖാലിദ് കിളിമുണ്ട,
കെ ഷാജികുമാർ, കെ ഭരതൻ മാസ്റ്റർ, മെഹബൂബ് കുട്ടിക്കാട്ടൂർ, സി.കെ ഷമീം, എ.പി ഭക്തോത്തമൻ,
എം.എം സുധീഷ് എന്നിവരും കുമാർ സംസാരിച്ചു.
പി. ഡബ്യു.ഡി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു
സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി വിശ്വപ്രകാശ് സ്വാഗതവും
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ ശ്രീജയൻ നന്ദിയും പറഞ്ഞു.