പെരുമണ്ണ പഞ്ചായത്ത് തല പ്രവേശനോത്സവം അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ നടന്നു
പെരുമണ്ണ :
പെരുമണ്ണ പഞ്ചായത്ത് തല പ്രവേശനോത്സവം അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ നടന്നു. പരിപാടി പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ടി മനോജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.കെ ഷമീർ മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരസമർപ്പണം സ്കൂൾ മാനേജർ ടി.എം ഷിറാസ് നിർവഹിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിശ്വാസ് കൺസ്ട്രക്ഷൻസിന്റെ വക പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ചെണ്ടമേളത്തിന്റെ അകമ്പടിയോട് കൂടിയാണ് വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ചത്. സുരേഷ് മിത്ര കോഴിക്കോട് അവതരിപ്പിച്ച മാജിക് ഷോ വിദ്യാർത്ഥികൾക്ക് കൗതുകമായി.ചടങ്ങിൽ പെരുമണ്ണ ഗ്രാമപഞ്ചായത്തംഗം സുധീഷ് കൊളായി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ദിനേശ് പെരുമണ്ണ, ഡോ: ജിജിത്ത് യു.എസ്, വി.ടി നാരായണൻ, ടി. സൈതുട്ടി, എൻ.ഷറീന, എം.കെ ഗഫൂർ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക പി.പി ഷീജ സ്വാഗതവും പി.ടി.എ ട്രഷറർ ഐ. സൽമാൻ നന്ദിയും പറഞ്ഞു