പെരുമണ്ണ എ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് അംഗത്വം നൽകി ഗ്രാമീണ വായനശാല
പെരുമണ്ണ:
വിദ്യാര്‍ത്ഥികളില്‍ വായനയുടെ വാതായനം തുറന്നിട്ട് പെരുമണ്ണ ഗ്രാമീണ വായനശാല പ്രവര്‍ത്തകര്‍. വായനപക്ഷാചരണത്തിന്റെ ഭാഗമായി പെരുമണ്ണ എ.എല്‍.പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വായനശാലയില്‍ അംഗത്വം നല്‍കി. അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം വായനശാല സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികളെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. മണിക്കൂറുകളോളം വായനശാലയില്‍ ചെലവിട്ടാണ് വിദ്യാര്‍ത്ഥികള്‍ തിരിച്ചുപോയത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം വി.പി ശ്യാംകുമാര്‍, വായനശാല പ്രസിഡന്റ് എം.എ പ്രതീഷ്, സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍. മിനിത, കെ.ഇ നജീബ്, പി.കെ അഖിലേഷ്, എം. ജിഷ, കെ.പി അരുണ്‍കുമാര്‍, എം പി ടി എ പ്രസിഡണ്ട് വി ഷെറീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചെറിയ പ്രായത്തില്‍ തന്നെ വായന അറിവും തിരിച്ചറിവുമാണെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വായനശാല പ്രവര്‍ത്തകര്‍ പറഞ്ഞു.