Peruvayal News

Peruvayal News

വാശിയേറിയ തെരഞ്ഞെടുപ്പിൽ മാവൂർ ക്ഷീരോത്പാദക സഹകരണ സംഘം സി.പി.എം നിലനിർത്തി.

വാശിയേറിയ തെരഞ്ഞെടുപ്പിൽ മാവൂർ ക്ഷീരോത്പാദക സഹകരണ സംഘം സി.പി.എം നിലനിർത്തി. 
ഒമ്പതംഗ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും സി.പി.എം നേടി. വൻ ​പൊലീസ് സന്നാഹം തെരഞ്ഞെടുപ്പിന് ഒരുക്കിയിരുന്നു. ഇടക്ക് സംഘർഷാവസ്ഥയും ഉണ്ടായി. മനോഹരൻ പെരിക്കാക്കോട്ട്, രാജഗോപാലൻ മയ്യേരിമ്മൽ, എൻ. ശ്രീധരൻ, എം. ശ്രീധരൻ, സുരേന്ദ്രൻ കളരിക്കൽ, എ. പ്രേമ, പി.എം. സതി, സ്തിത വട്ടക്കണ്ടത്തിൽ, ​പി.​കെ. വേലായുധൻ എന്നിവരാണ് സി.പി.എം പാനലിൽ തെരഞ്ഞെടുക്കപ്പെട്ടത്. ക്ഷീര കർഷക കൂട്ടായ്മ എന്ന പേരിലുള്ള എതിർപാനലിൽ നിലവിലെ ഭാരവാഹികളായിരുന്ന വി. ബാലകൃഷ്ണൻ നായർ, കുന്നത്ത് വേലായുധൻ തുടങ്ങിയവർ മത്സരരംഗത്തുണ്ടായിരുന്നു.
Don't Miss
© all rights reserved and made with by pkv24live