പെരുവയൽ ഗ്രാമപഞ്ചായത്തിൽ വാർഡ് ഓഫീസുകൾക്ക് തുടക്കമായി:
ഗ്രാമ കേന്ദ്രങ്ങൾ: പ്രതിപക്ഷ നേതാവ് ഉദ്‌ഘാടനം ചെയ്തു
പെരുവയലിൽ വാർഡ് തലത്തിൽ ഓഫീസുകൾ:
ഗ്രാമ കേന്ദ്രങ്ങൾ പ്രതിപക്ഷ നേതാവ് ഉദ്‌ഘാടനം ചെയ്തു
പെരുവയൽ ഗ്രാമപഞ്ചായത്തിൽ വാർഡ് ഓഫീസുകൾക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്തിലെ 22 വാർഡുകളിലും പ്രവർത്തനമാരംഭിക്കുന്ന സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം വെളളിപറമ്പ് ഇരുപതാം വാർഡിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവ്വഹിച്ചു. 2014 ൽ യു.ഡി എഫ് സർക്കാർ ആവിഷ്ക്കരിച്ച വാർഡ് ഓഫീസുകൾ പിന്നീട് വന്ന സർക്കാറുകൾ അവഗണിക്കുകയായിരുന്നു. ഇതോടെ ഒരു വർഷം മാത്രമാണ് ഇത്തരം കേന്ദ്രങ്ങൾക്ക് ആയുസുണ്ടായിരുന്നത്. ഇവയെ കൂടുതൽ സാധ്യതകളോടെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമത്തിനാണ് പെരുവയലിൽ ഭരണ സമിതി തുടക്കമിടുന്നത്. വൈകീട്ട് 3 മുതൽ രാത്രി 7 വരെ പ്രവർത്തിക്കുന്ന ഓഫീസുകൾ വാർഡിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. ഘട്ടം ഘട്ടമായി പഞ്ചായത്ത് ഓഫീസിലെ സേവനങ്ങൾ ഗ്രാമകേന്ദ്രങ്ങൾ വഴി ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യo.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സുഹറാബി അദ്ധ്യക്ഷത വഹിച്ചു.
ബഡ്സ് സ്കൂളിന് സൗജന്യമായി ഭൂമി വിട്ടു നൽകുന്നതിന്റെ സമ്മതപത്രം മൂലത്തും കണ്ടി മുഹമ്മദിൽ നിന്നും എം.കെ.രാഘവന്‍ എം.പി ഏറ്റുവാങ്ങി.അങ്കണവാടികള്‍ക്ക് ഫര്‍ണ്ണിച്ചര്‍ വിതരണം അഡ്വ.പി.ടി.എ.റഹീം എം.എല്‍.എ നിർവ്വഹിച്ചു. ഏഴാം വാർഡിലെ ഗ്രാമ കേന്ദ്രത്തിലേക്ക് സേവാ സമിതി ഫൗണ്ടേഷൻ സംഭാവന നൽകിയ ലാപ്ടോപ്പ് ഗിരീഷ് പുത്തഞ്ചേരിയിൽ നിന്ന് പ്രതിപക്ഷ നേതാവ് ഏറ്റുവാങ്ങി. ഹരിത കർമ്മസേന അംഗങ്ങളെ ബ്ലോക്ക് പ്രസിഡണ്ട് ബാബു നെല്ലുളി ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് , ജില്ലാ പഞ്ചായത്ത് മെമ്പർ ധനീഷ് ലാൽ , ബ്ലോക്ക് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.അബൂബക്കര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാൻമാരായ സുബിത തോട്ടാഞ്ചേരി, പി.കെ.ഷറഫുദ്ദീന്‍ ,സീമ ഹരീഷ്,ബ്ലോക്ക് മെമ്പര്‍മാരായ അശ്വതി,ടി.പി.മാധവന്‍,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.പ്രസീത് കുമാര്‍,സി.എം.സദാശിവന്‍,ടി.പി.മുഹമ്മദ്,വേണു മാക്കോലത്ത് ,രാജീവ്. സി പ്രസംഗിച്ചു.