പരിസ്‌ഥിതി ദിനാഘോഷം:
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 25000 വൃക്ഷ തൈകൾ വിതരണം ചെയ്തു.
പരിസ്‌ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 25000 വൃക്ഷ തൈകൾ വിതരണം ചെയ്തു.പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഫാമിലി ഹെൽത്ത് സെന്റർ കോമ്പൗണ്ടിൽ പ്രത്യേകം ഒരുക്കിയ നഴ്‌സറിയിൽ തൈകളുടെ വിതരണ ഉദ്ഘാടനം ബഹു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷാജി പുത്തലത്ത് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ അധ്യക്ഷത വഹിച്ചു.തൊഴിലുറപ്പ് പദ്ധതി എൻജിനീയർ വി.മജ്‌നാസ് സ്വാഗതവും ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ പി.പ്രകാശ് ചടങ്ങിന് മുഖ്യാതിഥിയുമായി.കുന്നമംഗലം ബ്ലോക്ക് ജോയിന്റ് ബി ഡി ഒ ശ്രീ.രാജീവ്,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേയ്‌സൺ ദീപ കാമ്പുറത്ത്, മെമ്പർ വിപി കബീർ,എന്നിവർ ആശംസകൾ നേർന്നു.ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ,ഉദ്യോഗസ്ഥർ പങ്കെടുത്തു.
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നെല്ലി,സീതപഴം,മന്ദാരം,ചെറുനാരങ്ങ,ബദാം,ഉറുമാമ്പഴം, തുടങ്ങിയവയുടെ തൈകൾ ഉല്പാദിപ്പിച്ചത് .കേരള സോഷ്യൽ ഫോറസ്ട്രിയിൽ നിന്നും ലഭ്യമായ വിത്തുകളാണ് ഇവിടെ ഉല്പാദിപ്പിച്ചത്.437 തൊഴിൽ ദിനങ്ങളിലായി 2,30000 രൂപയാണ് ഈ പ്രവർത്തിക്കായി ചിലവ് വന്നത്.വാർഡിൽ വിതരണം ചെയ്ത മുഴുവൻ തൈകളും തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ നാട്ടുപിടിപ്പിക്കാനും സംരക്ഷിക്കാനും ഗ്രാമപ്പഞ്ചായത്ത് പദ്ധതി ഒരുക്കിയിട്ടുണ്ട്.