ഒരേ ഒരു ഭൂമി എന്ന ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം ഏറ്റെടുത്ത് പാറക്കുളം യുവജന വായനശാല
ഒരേ ഒരു ഭൂമി എന്ന ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം ഏറ്റെടുത്ത് പാറക്കുളം യുവജന വായനശാല പരിസ്ഥി ദിനാചരണം സംഘടിപ്പിച്ചു. ടി. സജീവൻ അധ്യക്ഷനായ ചടങ്ങിൽ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ ശ്രീ കെ.പി രാജൻ വൃക്ഷ തൈകൾ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധയിനം തൈകൾ വിതരണം ചെയ്തു. പതിനേഴാം വാർഡ് മെമ്പർ ദീപക് ഇളമന ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ബോധവൽക്കരണ പരിപാടികളും സെമിനാറുകളും നടത്തുമെന്ന് വായനശാല ഭാരവാഹികൾ അറിയിച്ചു.വേലായുധൻ പി.എം, ടി പ്രശാന്തൻ , നിജീഷ്, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.