അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
മാവൂർ:
റോഡപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. ഞായറാഴ്ച രാത്രി പൂവാട്ടുപറമ്പിൽ റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പൂവാട്ടുപറമ്പ് കളരിപ്പുറായിൽ ഷബീർ (62) അന്തരിച്ചു. ഭാര്യ: സുഹറ. മക്കൾ: സുഫൈജ, സനൂജ്, മരുമകൻ: ഷിനു. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: പരേതയായ പാത്തുമ്മ. സഹോദരങ്ങൾ: മുസ്തഫ, മുഹമ്മദ് കോയ, അബ്ദുറഹിമാൻ, ഖാലിദ്, സലീം.